2017, ജൂൺ 26, തിങ്കളാഴ്‌ച

പേര്

പേര്  സുഹ്റ
ഉമ്മ നൂര്‍ജഹാന്‍
ബാപ്പ സുലെെമാന്‍
ആടിന്റെ പേര്  ''മണിക്കുട്ടി''.

2017, ജനുവരി 14, ശനിയാഴ്‌ച

                          കാവ്

പകലിലും കറുത്ത കാവ്
സൂര്യനാട്ടെ തോറ്റു പോയീ
കാവുചീറ്റും വിഷവും
കാവു കാണും കാഴ്ച്ചയും
കാവു മാത്രം കണ്ടിരുന്നു
ദിനമെന്ന തിളക്കത്തില്‍
കാവു ദെെവം ഉണര്‍ന്നില്ല..
കുംഭകര്‍ണ്ണനിദ്ര പോലെ
കാവു ദെെവം...
കാവു കാട്ടാനാരുമില്ല
പേടിയുണ്ട്..
കാവു പേടി
''കാവു തീണ്ടല്‍''
കുളത്തിലും കരയിലും കരിമ്പച്ച നിറമാണ്
കാവിന്റെ മണമൊരു
പച്ചയായ മണമാണ്
പൂക്കളൊക്ക വിരിഞ്ഞാലും
കൊഴിഞ്ഞാലും അറിയുന്നു
കാവു  മാത്രം...
ചിതല്‍പുറ്റു വളര്‍ന്നൊരു-
കുന്നുപോലെ നിലകൊണ്ടു.
ചിതല്‍പ്പുറ്റു പൊട്ടിയൊരു വാല്‍മീകി എത്തുമോ..?
മരതക കാവ്

മുത്തിയമ്മ യാത്രയായി
കാവിലമ്മ ഉണരുന്നു...

കാവു  വെട്ടിത്തുടങ്ങി..
കാട്ടുവാസികളാകമാനംരക്ഷപ്പെട്ടു തുടങ്ങി
പേടിയില്ല     പേടിയില്ല
കാവു  തീണ്ടാന്‍ പേടിയില്ല...